മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ പങ്ക് അന്വേഷിക്കും

ബംഗളൂരു:പ്രശസ്ത നടി രാഗിണി ദ്വിവേദിക്ക് നോട്ടീസ് നല്‍കിയെന്ന് ബെംഗളൂരു ജോയന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ സ്ഥിരീകരിച്ചു. മയക്കുമരുന്ന് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നറിയുന്നതിന് നടിയുടെ സുഹൃത്ത് രവി ശങ്കറിനെയും വിളിപ്പിച്ചു. ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

മയക്ക് മരുന്ന് സംഘങ്ങള്‍ സംഘടിപ്പിച്ചുവെന്ന് കരുതുന്ന ചില പാര്‍ട്ടികളില്‍ നടിയും സുഹൃത്തും പങ്കെടുത്തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരി ക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.

സിനിമാ മേഖലയിലെ പലര്‍ക്കും മയക്ക് മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം പോലീസിനോടും പറഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് സിനിമാ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഒട്ടേറെ സിനിമാ താരങ്ങള്‍ക്ക് മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് തെളിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →