തിരുവനന്തപുരം: ബാലഭാസ്ക്കറിൻ്റെ അപകട മരണത്തിലെ ദുരൂഹത നീക്കാൻ
കലാഭവന്‍ സോബി, പ്രകാശന് തമ്പി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സിബിഐ. ഇതിനുള്ള അനുമതിക്കായി സിബിഐ കോടതിയെ സമീപിക്കും.
അപകടത്തിന് സാക്ഷിയായിരുന്നുവെന്നും ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടു മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു എന്നുമാണ് കലാഭവൻ സോബിയുടെ വാദം. എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് സോബി ഉന്നയിക്കുന്നതെന്നാണ് സിബിഐയുടെ നിഗമനം. ഇതേ തുടര്‍ന്ന് സിബിഐ സംഘം സോബിയുമായി സംഭവ സ്ഥലത്തെത്തി തെളിവെടുത്തിരുന്നു.
പ്രകാശൻ തമ്പിയുടെ മൊഴിയിലും പൊരുത്തക്കേടുകളുണ്ട്. കഴിഞ്ഞ ദിവസം സിബിഐ സംഘം പ്രകാശന് തമ്പിയെയും ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രകാശന് തമ്പിയെയും കലാഭവൻ സോബിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.

