കൊച്ചി: പണ്ട് പ്രേം നസീറിന്റെ കാലഘട്ടത്തില്‍ സിനിമയില്‍ സൗന്ദര്യം വേണമെന്ന ഒരു ധാരണയുണ്ടായിരുന്നു. ഭയങ്കര ഭംഗിയുള്ള ആളുകളും വടിവൊത്ത ശരീരവും മാത്രമുള്ളവരായിരുന്നു സിനിമയില്‍. ഒരു അഭിമുഖത്തിൽ പഴയ കാല സിനിമാ ജീവിതത്തെ കുറിച്ചുള്ള ഓർമകൾ വിവരിക്കുകയാണ് മാമുക്കോയ. പഴയ കാല സിനിമകൾ അഭിനേതാക്കളുടെ സൗന്ദര്യത്തിനാണ് മുൻഗണന കൊടുത്തിരുന്നതെന്നും പിന്നീട് സൗന്ദര്യ സങ്കല്പങ്ങൾ പാടേ മാറിയെന്നും മാമുക്കോയ പറയുന്നു.
പിഎന്‍ മേനോനെ പോലെയുള്ളവരൊക്കെ സിനിമയിൽ വന്നപ്പോഴാണ് മാറ്റമുണ്ടായത്. . ‘ഓളവും തീരവും’ ആദ്യമായി ഔട്ടോറില്‍ ചിത്രീകരിച്ചപ്പോള്‍ മൊത്തത്തില്‍ ചുറ്റുപാട് മാറി ആ പ്രദേശത്തിന് യോജിക്കുന്ന രൂപങ്ങളും ആളുകളുമായി. അങ്ങനെയാണ് ഞാനൊക്കെ കയറി വന്നത്.
സിനിമയിലെ എന്റെ സംസാരശൈലി ഇഷ്ടമാണെന്ന് പല നാടുകളിൽ ഉള്ളവരും പറഞ്ഞിട്ടുണ്ട്. ഇത് മാറ്റണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല’ എന്നും മാമുക്കോയ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് മാമുക്കോയ പറയുന്നു

