റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പൈ​ല​റ്റ് വാ​ഹ​നം ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​തെ സ​ഞ്ച​രി​ച്ച​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും സു​ര​ക്ഷാ പാ​ളി​ച്ച​യ്ക്കും കാ​ര​ണ​മാ​യ​തെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ഹ​ന​വ്യൂ​ഹം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ സു​ര​ക്ഷാ​വീ​ഴ്ച​.

 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ഹ​ന​വ്യൂ​ഹം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ സു​ര​ക്ഷാ​വീ​ഴ്ച​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ടു​ത്ത വി​മ​ർ​ശ​നം. പൈ​ല​റ്റ് വാ​ഹ​നം ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​തെ സ​ഞ്ച​രി​ച്ച​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും സു​ര​ക്ഷാ പാ​ളി​ച്ച​യ്ക്കും കാ​ര​ണ​മാ​യ​തെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ്രോ​ട്ടോ​ക്കോ​ളി​ൽ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടു

പൈ​ല​റ്റ് വാ​ഹ​നം കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​തെ സ​ഞ്ച​രി​ച്ച​ത് വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യെ ബാ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്രാ പ്രോ​ട്ടോ​ക്കോ​ളി​ൽ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ൾ ഇ​ന്‍റ​ലി​ജ​ൻ​സ് ഗൗ​ര​വ​മാ​യി കാ​ണു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും

ഈ ​സം​ഭ​വ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Share
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *