ലക്നോ: മദ്യത്തിലൊഴിക്കാൻ വെള്ളം നൽകിയില്ലെന്ന് ആരോപിച്ച് ഒമ്പതുവയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ യശ്പാൽ (9) ആണ് കൊല്ലപ്പെട്ടത്. കേസിൽ കുട്ടിയുടെ ബന്ധു ധനേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു പേരിടൽ ചടങ്ങിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്
സഹാവർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യാകുത്ഗഞ്ച് ഗ്രാമത്തിൽ ഒരു പേരിടൽ ചടങ്ങിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. വെള്ളം നൽകാൻ തയാറാകാത്തതിനെത്തുടർന്ന് ഇയാൾ വെടിവയ്ക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
ഉടൻ തന്നെ യശ്പാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സംഭവസ്ഥലത്തുനിന്നും ഒളിവിൽ പോയ പ്രതിയെ പിന്നീട് ഖിതൗലി കനാൽ പാലത്തിന് സമീപത്തുവച്ച് പോലീസ് പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും ഇയാളിൽ നിന്ന് പിടികൂടി.


