യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജയിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വിജയിച്ചാല്‍ എല്ലാവര്‍ക്കുമായിരിക്കും ക്രെഡിറ്റെന്നും സതീശൻ പറഞ്ഞു.

സര്‍ക്കാരിന്‍റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി

യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും. എന്നും ഡീല്‍ ആരോപണമല്ല ചർച്ച ചെയ്യേണ്ടത്. വികസനപ്രശ്നങ്ങളും ചർച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. 25 ശതമാനമാണ് ഞങ്ങള്‍ രാഷ്ട്രീയം പറഞ്ഞത് ബാക്കി 75 ശതമാനം പറഞ്ഞത് ഭാവി കേരളത്തിനെ കുറിച്ചാണ്. സര്‍ക്കാരിന്‍റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയെന്നും സതീശൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →