നാമനിര്‍ദേശപത്രികകളുടെ സൂഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം| സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികകളുടെ സൂഷ്മ പരിശോധന ഇന്ന്(24.03.2026) നടക്കും ഇന്നലെ വൈകിട്ട് മൂന്ന് വരെയായിരുന്നു പത്രിക സമര്‍പ്പണത്തിനുള്ള സമയം. ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാര്‍ഥികള്‍ 1252 ആണ്. ഈ മാസം 26 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. പല മണ്ഡലങ്ങളിലും വിമത സ്ഥാനാര്‍ഥികളുടെ ഇടപെടലുമുണ്ട്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കള്‍. ഇനി വെറും പതിനാറ് ദിവസം കഴിഞ്ഞാല്‍ കേരളം പോളിംഗ് ബൂത്തിലേക്കെത്തും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇടുക്കി ജില്ലയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (24.03.2026) ഇടുക്കി ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കട്ടപ്പനയില്‍ മാധ്യമങ്ങളെ കാണും. തുടര്‍ന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 11മണിക്ക് കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കും. ദേവികുളം മണ്ഡലത്തിന്റെ ഭാഗമായി അടിമാലിയില്‍ മൂന്നു മണിക്കും, ഉടുമ്പന്‍ഞ്ചോല മണ്ഡലത്തിന്റെ ഭാഗമായി വൈകിട്ട് നാലുമണിക്ക് നെടുങ്കണ്ടത്തും, പീരുമേട് മണ്ഡലത്തിന്റെ കണ്‍വന്‍ഷന്‍ ആറ് മണിക്ക് പീരുമേട്ടിലും ഉദ്ഘാടനം ചെയ്തു സംസാരിക്കും. യുഡിഎഫ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. എന്‍ ഡി എ ക്യാംപിന് ആവേശമാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഞായറാഴ്ച കേരളത്തില്‍ എത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →