ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ യു​​​​എ​​​​സി​​​​ന് 80 കോടി ഡോ​​​​ള​​​​റി​​​​ന്‍റെ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​താ​​​​വ​​​​ള​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 80 കോടി ഡോ​​​​ള​​​​റി​​​​ന്‍റെ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ത്തെ ര​​​​ണ്ടാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യി​​​​ലാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് ഇ​​​​ത്ര​​​​യും ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​ത്.

യു​​​​എ​​​​സി​​​​നു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​

ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ൽ യു​​​​എ​​​​സി​​​​നു​​​​ണ്ടാ​​​​യ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ടെ പൂ​​​​ർ​​​​ണ ചി​​​​ത്രം വ്യ​​​​ക്ത​​​​മ​​​​ല്ലെ​​​​ങ്കി​​​​ലും ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ സ്ട്രാ​​​​റ്റ​​​​ജി​​​​ക് ആ​​​​ൻ​​​​ഡ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ സ്റ്റ​​​​ഡീ​​​​സി​​​​ന്‍റെ (സി‌​​​​എ​​​​സ്‌​​​​ഐ‌​​​​എ​​​​സ്) റി​​​​പ്പോ​​​​ർ​​​​ട്ട് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. മേ​​​​ഖ​​​​ല​​​​യി​​​​ലെ യു​​​​എ​​​​സ് താ​​​​വ​​​​ള​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ടാ​​​​യ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ​​​​ക്കു​​​​റ​​​​ച്ച് മാ​​​​ത്ര​​​​മാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​ത്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ പൂ​​​​ർ​​​​ണ തു​​​​ക അ​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് സി‌​​​​എ​​​​സ്‌​​​​ഐ‌​​​​എ​​​​സ് പ​​​​ഠ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ച മാ​​​​ർ​​​​ക്ക് കാ​​​​ൻ​​​​ഷ്യ​​​​ൻ പ​​​​റ​​​​യു​​​​ന്നു.

ജോ​​​​ർ​​​​ദാ​​​​നി​​​​ലും യു​​​​എ​​​​ഇ​​​​യി​​​​ലും ഗ​​​​ൾ​​​​ഫി​​​​ലെ മ​​​​റ്റ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള യു​​​​എ​​​​സ് വ്യോ​​​​മ​​​​പ്ര​​​​തി​​​​രോ​​​​ധ, ഉ​​​​പ​​​​ഗ്ര​​​​ഹ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. ജോ​​​​ർ​​​​ദാ​​​​നി​​​​ലെ യു​​​​എ​​​​സ് വ്യോ​​​​മ​​​​താ​​​​വ​​​​ള​​​​ത്തി​​​​ലെ ‘താ​​​​ഡ്’ (ടെ​​​​ർ​​​​മി​​​​ന​​​​ൽ ഹൈ ​​​​ആ​​​​ൾ​​​​ട്ടി​​​​റ്റ്യൂ​​​​ഡ് ഏ​​​​രി​​​​യ ഡി​​​​ഫ​​​​ൻ​​​​സ്) മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് ക​​​​ന​​​​ത്ത കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചു. ഈ ​​​​റ​​​​ഡാ​​​​ർ സം​​​​വി​​​​ധാ​​​​നം ഏ​​​​ക​​​​ദേ​​​​ശം 485 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ർ ചെ​​ല​​​​വ​​​​ഴി​​​​ച്ചാ​​​​ണ് സ്ഥാ​​​​പി​​​​ച്ച​​​​തെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ വ​​​​കു​​​​പ്പി​​​​ന്‍റെ ബ​​​​ജ​​​​റ്റ് രേ​​​​ഖ​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സി‌​​​​എ​​​​സ്‌​​​​ഐ‌​​​​എ​​​​സ് പ​​​​റ​​​​യു​​​​ന്നു.

13 സൈ​​​​നി​​​​ക​​​​രെ​​​​ ന​​​​ഷ്ട​​​​പ്പെ​​​​ട്ടു

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ യു​​​​എ​​​​സ് വ്യോ​​​​മ​​​​താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ടാ​​​​യ നാ​​​​ശ​​​​ന​​​​ഷ്ടം 310 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​റി​​​​ന്‍റേ​​​​താ​​​​ണെ​​​​ന്നു പ​​​​ഠ​​​​നം ക​​​​ണ്ടെ​​​​ത്തി.മൂ​​​​ന്ന് വ്യോ​​​​മ​​​​താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലെ​​​​ങ്കി​​​​ലും ഒ​​​​ന്നി​​​​ല​​​​ധി​​​​കം ത​​​​വ​​​​ണ ഇ​​​​റാ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ബി​​​​ബി​​​​സി ഉപ​​​​ഗ്ര​​​​ഹ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്തു പ​​​​റ​​​​യു​​​​ന്നു. കു​​​​വൈ​​​​റ്റ്, ഖ​​​​ത്ത​​​​ർ, സൗ​​​​ദി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ യു​​​​എ​​​​സ് വ്യോ​​​​മ​​​​താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലും ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം യു​​​​എ​​​​സി​​​​ന് 13 സൈ​​​​നി​​​​ക​​​​രെ​​​​യാ​​​​ണ് ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത്. യു​​​​എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ഹ്യൂ​​​​മ​​​​ൻ റൈ​​​​റ്റ്സ് ആ​​​​ക്ടി​​​​വി​​​​സ്റ്റ്സ് ന്യൂ​​​​സ് ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 3,200 പേ​​​​രാ​​​​ണ് യു​​​​ദ്ധ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തി​​​​ൽ 1,400 പേ​​​​രും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​ണ്.

യു​​​​ദ്ധ ഫ​​​​ണ്ടി​​​​ലേ​​​​ക്ക് പെ​​​​ന്‍റ​​​​ഗ​​​​ൺ മ​​​​റ്റൊ​​​​രു 200 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ​​കൂ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് അ​​​​ട​​​​ച്ചു​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​റാ​​​​ന്‍റെ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം. ആ​​​​ഗോ​​​​ള എ​​​​ണ്ണ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ 20 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ഹോ​​​​ർ​​​​മു​​​​സ് യു​​​​ദ്ധ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ന്‍റെ പ്ര​​​​ധാ​​​​ന ആ​​​​യു​​​​ധ​​​​മാ​​​​യി. ഇ​​​​ത് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക ഞെ​​​​രു​​​​ക്ക​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ക​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ആ​​​​റ് ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്രം 1,130 കോ​​​​ടി ഡോ​​​​ള​​​​റാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് ചെ​​​​ല​​​​വാ​​​​യ​​​​ത്. 12 ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ട​​​​പ്പോ​​​​ൾ ചെ​​​​ല​​​​വ് 1,650 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യ​​​​താ​​​​യി സി‌​​​​എ​​​​സ്‌​​​​ഐ‌​​​​എ​​​​സ് പ​​​​റ​​​​യു​​​​ന്നു. യു​​​​ദ്ധ ഫ​​​​ണ്ടി​​​​ലേ​​​​ക്ക് പെ​​​​ന്‍റ​​​​ഗ​​​​ൺ മ​​​​റ്റൊ​​​​രു 200 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ​​കൂ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →