മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി

.ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ലോ​​​ക് ക​​​ല്യാ​​​ണ്‍ മാ​​​ർ​​​ഗി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ വെച്ചാണ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീ​​​നും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു. ഡ​​​ൽ​​​ഹി പ്ര​​​വാ​​​സ് നൈ​​​പു​​​ണ്യ​​​വി​​​ക​​​സ​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം സം​​​വ​​​ദി​​​ച്ചു.

വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ പ്ര​​​തി​​​നി​​​ധി​​​സം​​​ഘം ഫെബ്രുവരി 12 ന് രാ​​​വി​​​ലെ കേ​​​ന്ദ്ര ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ ലാ​​​ൽ ഖ​​​ട്ട​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തി​​​നു​​​ശേ​​​ഷം സം​​​ഘം ഉ​​​ച്ച​​​യ്ക്കു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രെ​​​യും ക​​​ണ്ടി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യ സം​​​ഘം രാ​​​ത്രി​​​യി​​​ൽ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ജെ.​​​പി.​​​ന​​​ഡ്ഡ​​​യു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഉച്ചയോടെ സം​​​ഘം നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങും

13ന് രാ​​​വി​​​ലെ ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്ത് ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​ഖാ ഗു​​​പ്ത, ബി​​​ജെ​​​പി ദേ​​​ശീ​​​യ സം​​​ഘ​​​ട​​​നാ സെ​​​ക്ര​​​ട്ട​​​റി ബി.​​​എ​​​ൽ. സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​ർ കേ​​​ര​​​ള​​​സം​​​ഘ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. ഉ​​​ച്ച​​​യ്ക്ക് രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​വ​​​നും സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തി​​​നു​​​ശേ​​​ഷം സം​​​ഘം നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →