താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവം : വധശ്രമത്തിന് കേസെടുത്തു

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ച ഒൻപതുവയസുകാരി അനയയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഡോ. വിപിന് നേരെയാണ് ആക്രമണമുണ്ടായത്. കസ്റ്റഡിയിലെടുത്ത സനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം, അതിക്രമിച്ച്‌ കയറി ആക്രമിക്കല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ആശുപത്രി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ വൈദ്യപരിശോധനയ്ക്കുശേഷം ഉടൻ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കും.

എന്റെ മകളെ കൊന്നവൻ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.

മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടറെ ആക്രമിച്ചത്. ‘എന്റെ മകളെ കൊന്നവൻ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ വെട്ടിയത്. തലയ്ക്ക് വെട്ടേറ്റ ഡോ. വിപിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. തലയോട്ടിക്ക് പൊട്ടലുണ്ട്. മൈനർ സർജറി വേണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അണുബാധയുണ്ടാകാതിരിക്കാനാണ് ശസ്ത്രക്രിയ. ഡോക്‌ടറെ ന്യൂറോ സർജറി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →