ആലപ്പുഴ: വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ഒരു കുടുംബത്തിലെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.ആലപ്പുഴ പാണാവള്ളിയിൽ നടന്ന സംഭവത്തിൽ തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് (64) മർദനമേറ്റത്.അയൽവാസി സത്താറും ഭാര്യയും മക്കളുമാണ് വിജയനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു
നേരത്തെ വിജയനെ ആക്രമിച്ചതിന് ഇവർക്കെതിരെ കേസുണ്ട്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. കേസിൽ പ്രതിയായ സത്താറിന്റെ നാലു മക്കൾ പ്രായപൂർത്തിയാകാത്തവരാണ്.കേസിൽ ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.