ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി പ്രൊഡക്ടിവിറ്റി-ലിങ്ക്ഡ് ബോണസ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസാകും നല്‍കുക. 10.9 ലക്ഷം റെയില്‍വേ ജീവനക്കാര്‍ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്
റെയില്‍വേയുടെ പ്രകടനം മെച്ചപ്പെടുത്തുക ലക്ഷ്യം
1886 കോടി രൂപയാണ് ബോണസ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. റെല്‍വേ ജീവനക്കാര്‍ക്ക് എല്ലാ വര്‍ഷവും ദുര്‍ഗ്ഗാപൂജ, ദസറ അവധിക്ക് മുമ്പായാണ് പ്രൊഡക്ടിവിറ്റി-ലിങ്ക്ഡ് ബോണസ് നല്‍കുന്നത്. റെയില്‍വേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് ഈ ബോണസ് നല്‍കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.


