ന്യൂഡൽഹി | ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രിം കോടതി നാളെ ( ഓഗസ്റ്റ് 14) പരിഗണിക്കും.
കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് പ്രകാരം ജമ്മു കാശ്മീരിന് സമയബന്ധിതമായി സംസ്ഥാന പദവി തിരികെ നൽകാൻ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.



