റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് സൗദി തലസ്ഥാനമായ റിയാദിലെത്തും

May 13, 2025 - 3:58 pm

റിയാദ്|മധ്യപൂർവദേശത്തെ പര്യടനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് (മെയ്13) സൗദി തലസ്ഥാനമായ റിയാദിലെത്തും. . മിഡിൽ ഈസ്റ്റിലെ ഒരു “ചരിത്രപരമായ” പര്യടനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ നിന്നും സഊദി അറേബ്യയിലേക്ക് യാത്രതിരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. മെയ് 12 ന് യുഎസിലെ മേരിലാൻഡിലുള്ള ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്ന് എയർഫോഴ്‌സ് വൺ വിമാനത്തിലാണ് യാത്ര തിരിച്ചിരിക്കുന്നത്

സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസിഡന്റിനൊപ്പം സൗദിയിലെത്തും

സൗദി അറേബ്യക്ക് പുറമെ ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് രാജ്യങ്ങളും ട്രംപ് സന്ദർശിക്കും. അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപിന്റെ ആദ്യ വിദേശ പര്യടനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണെന്ന പ്രത്യേകത കൂടി ഈ സന്ദർശനത്തിനുണ്ട്. 2017 ലെ യാത്രയിൽ ഇസ്റായേൽ ഉൾപ്പെടുത്തിരിയിരുന്നെങ്കിലും ഈ വർഷത്തെ പ്രഥമ യാത്രയിൽ ഇസ്റായേൽ ഉൾപെടുത്തിയിട്ടില്ല. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസിഡന്റിനൊപ്പം സൗദിയിലെത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.

..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *