കണ്ണൂര്‍|ആത്മകഥാ വിവാദത്തില്‍ ഡി സി ബുക്സിനെതിരായ തുടര്‍ നിയമ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ഇ പി ജയരാജന്. തെറ്റുപറ്റിയെന്ന് ഡിസി ബുക്സ് അംഗീകരിച്ച സാഹചര്യത്തിലാണ് നടപടികൾ അവസാനിപ്പിക്കുന്നതെന്ന് ഇ. പി ജയരാജന് പറഞ്ഞു. ഇനി ഡിസിക്കെതിരെ പ്രതികാര നടപടികള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ അവസാന ഘട്ടത്തിലാണ്. പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്സുമായി വാക്കാല്‍ കരാര്‍ നല്കി എന്നും ഇപി പറഞ്ഞു.
ആത്മകഥാ ഭാഗം ചോര്‍ന്നത് ഡിസി ബുക്സില്‍ നിന്നാണെന്ന് അന്വെഷണത്തിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വയനാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നു ഇപിയുടെ ആത്മകഥ എന്ന പേരില്‍ ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ പ്രചരിച്ചത്. തുടക്കത്തിലെ ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ പി പ്രതികരിച്ചിരുന്നു. ഇ പിയുടെ പരാതിയില്‍ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോര്‍ന്നത് ഡിസി ബുക്സില്‍ നിന്നാണെന്ന് കണ്ടെത്തിയത്. .
