റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അടിയന്തര റിപോര്‍ട്ട് തേടിയതായി മന്ത്രി

April 18, 2025 - 5:17 pm

തിരുവനന്തപുരം | കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഇന്ന് (18.04.2025) രാവിലെയായിരുന്നു കോന്നി ആനക്കൂട്ടില്‍ അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം അപകടത്തില്‍ മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂണ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.,

അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ വീഴ്ച സംഭവിച്ചതായാണ് മനസ്സിലാകുന്നത്. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്ന് അടിയന്തര റിപോര്‍ട്ട് തേടിയതായും മന്ത്രി പറഞ്ഞു .ഇതേത്തുടര്‍ന്ന് ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കോന്നി ആനത്താവള കേന്ദ്രം അടച്ചു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *