റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശാവര്‍ക്കര്‍മാരെ ജോലിയില്‍ നിന്ന് ഒഴിവാക്കി സിപിഎം അനുഭാവികളെ നിയമിക്കാൻ സര്‍ക്കാര്‍ നീക്കം ??

February 26, 2025 - 4:20 pm

തിരുവനന്തപുരം| സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ്. പ്രക്ഷോഭത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കും.

സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധം നടത്തും.

ഫെബ്രുവരി 27 ന് രാവിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാ പഞ്ചായത്ത് ഓഫീസുകള്‍ക്കുമുന്നിലും സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധം നടത്തും. മാര്‍ച്ച് മൂന്നിന് ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടക്കും. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തവും ഉണ്ടായിരിക്കും.

ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കാനാവില്ല


ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കല്‍, മുടങ്ങിയ ഇന്‍സെന്റീവ് വിതരണം, വിമരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കല്‍ തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. നിലവിലുള്ള നടപടിയെ എന്തു വിലകൊടുത്തും കോണ്‍ഗ്രസ് ചെറുക്കുമെന്നും എം. ലിജു വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരെ ജോലിയില്‍ നിന്ന് ഒഴിവാക്കി സിപിഎം അനുഭാവികളെ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *