കേരളത്തിൽ ഭൂമി തരംമാറ്റലിന് ചെലവേറും

ന്യൂഡല്‍ഹി | 25 സെന്റില്‍ കൂടുതലുള്ള കൃഷി ഭൂമിയെ വാണിജ്യ ആവശ്യത്തിന് തരംമാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് അടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2021 ഫെബ്രുവരി 25ന് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ കേരള സര്‍ക്കാര്‍ ഇളവ് അവതരിപ്പിച്ചിരുന്നു.

ആകെയുള്ള ഭൂമിയുടെ പത്ത് ശതമാനം ന്യായവില അനുസരിച്ച് ഫീസ് നല്‍കണം

. ചെറുകിട ഭൂമി ഉടമകളെ സഹായിക്കുന്നതിനായി തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27-എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചത്. അതില്‍ കൂടുതലുള്ള ഭൂമിയെ തരംമാറ്റുകയാണെങ്കില്‍ ആകെയുള്ള ഭൂമിയുടെ പത്ത് ശതമാനം ന്യായവില അനുസരിച്ച് ഫീസ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു

ഹൈക്കോടതി ഈ സര്‍ക്കുലര്‍ റദ്ദാക്കി.

ഹൈക്കോടതി വിധിയിലുണ്ടായിരുന്ന വ്യത്യാസം 25 സെന്റിന് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് നല്‍കിയാല്‍ മതിയെന്നായിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയതോടെ, കേരളത്തിലെ ഭൂമി തരംമാറ്റലിന് ഇനി കൂടുതല്‍ ചെലവ് വരും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →