ചെന്നൈയിൽ മലയാളിയുടെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി

ചെന്നൈ റോയപ്പേട്ടയിൽ കണ്ണൂർ റാഷിദിന്റെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. ദേശീയ അന്വേഷണ ഏജൻസിയും (എൻ ഐ എ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാജ നോട്ടുകള്‍ പിടികൂടിയത്. 2000 രൂപയുടെ കള്ള നോട്ടുകളാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. കണ്ണൂർ സ്വദേശി റാഷിദിനെ ചോദ്യം ചെയ്ത് വരികയാണ്.

ഹവാല ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന

പ്രതിയുടെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ചുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.കറൻസിയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണ്. ഹവാല ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →