റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാല് വയസുകാരനെ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചെന്ന പരാതിയിൽ അമ്മയ്ക്കെതിരെ കേസെടുത്തു

November 11, 2024 - 6:33 am

കൊല്ലം: നാല് വയസുകാരനെ അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതായി പരാതി. കൊല്ലം കല്ലുംതാഴത്താണ് സംഭവം. കുട്ടി പണം എടുത്തെന്ന് ആരോപിച്ചാണ് അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പൊലീസിനെ അറിയിച്ചു.തുടർന്ന് അമ്മയെയും കുഞ്ഞിനെയും പൊലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കിളിക്കൊല്ലൂർ പൊലീസാണ് യുവതിക്കെതിരെ സ്വമേധയാ കേസെടുത്തത്

ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാൻ യുവതിക്ക് പൊലീസ് നോട്ടീസ് നല്‍കി

കുട്ടിയുടെ കാലില്‍ ചായ വീണ് പൊള്ളിയതാണെന്നാണ് അമ്മ ആദ്യം പൊലീസിനോട് പറഞ്ഞത്.പിന്നീട് നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന് യുവതിക്ക് പൊലീസ് നോട്ടീസ് നല്‍കി.തുടർന്ന് കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *