റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഗേജില്ലാതെ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിക്ക് ഗ്രീൻ ചാനലിലൂടെ ഇറങ്ങാൻ തിടുക്കം; പരിശോധനയിൽ കുടുങ്ങി

November 21, 2023 - 11:12 am

കൊച്ചി: കൊച്ചി രാജ്യാന്താര വിമാനത്താവളം വഴി മൂന്ന് കിലോയിലേറെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായി. കോഴിക്കോട് സ്വദേശി അബ്ദുല്‍ ഹമീദാണ് പിടിയിലായത്. മസ്‍കത്തില്‍ നിന്നാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. എന്നാല്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.

ലഗേജ് ഒന്നുമില്ലാതെയാണ് അബ്ദുല്‍ ഹമീദ് വിദേശത്ത് നിന്ന് എത്തിയത്. തുടര്‍ന്ന് ഗ്രീന്‍ ചാനലിലൂടെ പുറത്തിറങ്ങാന്‍ ശ്രമിച്ചു. പുറത്തേക്ക് പോകാന്‍ അസാധാരണ തിടുക്കം കാണിക്കുന്നത് കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതോടെ ഇയാളെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ധരിച്ചിരുന്ന പാൻറ്സിലും ടീഷർട്ടിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചായിരുന്നു അബ്‍ദുല്‍ ഹമീദ് സ്വര്‍ണം കൊണ്ടുവന്നത്. പിടികൂടി പരിശോധിച്ചപ്പോള്‍ മൂന്ന് കിലോയിലേറെ സ്വര്‍ണമുണ്ടായിരുന്നു ഇയാളുടെ കൈവശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *