റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരണ്‍ ഥാപ്പറിനും രവീഷ് കുമാറിനും ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡുകൾആര്‍. രാജഗോപാലിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്

October 12, 2023 - 5:54 am

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു. 2021-22ലെ അവാര്‍ഡ് ടിവി അവതാരകന്‍ കരണ്‍ ഥാപ്പറിനും 2022-21ലെ അവാര്‍ഡ് എന്‍ഡിടിവി മുന്‍ സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ രവീഷ് കുമാറിനുമാണ്.

2022-23ലെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ദ ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ്‌ ലാര്‍ജ് ആര്‍. രാജഗോപാലിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയ അവാർഡുകൾ നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുമെന്ന് അക്കാദമി ചെയ്യാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കറും പങ്കെടുത്തു.

മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകൾ പ്രഖ്യാപിച്ചു

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2022ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപവുണ് പുരസ്‌കാരം. മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് മാധ്യമം ദിനപത്രത്തിലെ കെ. സുല്‍ഫിനും, മികച്ച ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡിന് ദീപിക ദിനപത്രം സ്റ്റാഫ് റിപ്പോര്‍ട്ടർ റിച്ചാര്‍ഡ് ജോസഫും അര്‍ഹനായി.

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്‍റ് കെ. ജയപ്രകാശ് ബാബുവിനാണ്. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി നെടുമങ്ങാട് പ്രാദേശിക ലേഖകന്‍ തെന്നൂര്‍ ബി. അശോക് അര്‍ഹനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *