റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓട് മേ‍ഞ്ഞ കടകൾ തെരഞ്ഞെു പിടിച്ച് മോഷണം നടത്തുന്ന കള്ളൻ പിടിയിലായി .

August 28, 2023 - 6:25 am

കോഴിക്കോട് : ഓട് മേ‍ഞ്ഞ കടകൾ തെരഞ്ഞെു പിടിച്ച് മോഷണം നടത്തുന്ന കള്ളൻ കോഴിക്കോട് പിടിയിൽ. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് പന്നിയങ്കര പൊലീസിൻറെ പിടിയിലായത്. രാത്രി നഗരത്തിൽ കറങ്ങി നടന്ന ശേഷം ഓട് മേഞ്ഞ കടമുറികൾ കണ്ടെത്തും. പിന്നെ കടമുറിയുടെ പിന്നീലുടെ വലിഞ്ഞു കയറി ഓടിളക്കി നൂണ്ടിറങ്ങും. പണം കവർന്ന ശേഷം തിരിച്ച് ഇതേ രീതിയിൽ പുറത്ത് കടന്ന് രക്ഷപ്പെടുമെന്നതായിരുന്നു തിരുവനന്തപുരം സ്വദേശി മണികണ്ഠന്റെ രീതി.2023 ഓ​ഗസ്റ്റ് പത്തിനാണ് പന്നിയങ്കര പോലീസ് സ്റ്റേഷന് സമീപത്തെ ബാർബർ ഷോപ്പിൽ മോഷണം നടത്തിയത്. ദിവസങ്ങൾക്ക് ശേഷം തൊട്ടടുത്ത തുണിക്കടയിൽ കയറി പണം കവർന്നു. സ്റ്റേഷൻറെ തൊട്ടു മുമ്പിൽ നടന്ന സംഭവം പൊലീസിന് നാണക്കേടായതോടെ കള്ളനെ പിടികൂടാൻ പന്നിയങ്കര ഇൻസ്പെക്ടറും സംഘവും നേരിട്ടിറങ്ങുകയായിരുന്നു.

. 2023 ഓ​ഗസ്റ്റ് 27 ന് രാത്രിയിലാണ് അടുത്ത മോഷണത്തിനുള്ള കട നോക്കി നടക്കുകയായിരുന്ന മണികണ്ഠനെ പൊലീസ് സംഘം പിടികൂടിയത്. 15 ലധികം മോഷണക്കേസുകളാണ് ഇയാളുടെ പേരിൽ പല ജില്ലകളിലായി ഉള്ളത്. മോഷണക്കേസിൽ മൂന്ന് വർഷം നീണ്ട തടവ് ശിക്ഷക്കൊടുവിൽ കഴിഞ്ഞ ജനുവരിയിലാണ് മണികണ്ഠൻ ജയിൽ മോചിതനായത്. ഇതിനു പിന്നാലെ വീണ്ടും മോഷണം പതിവാക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *