റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ റെയിൽവേ സ്റ്റേഷൻ: ഒന്നാം പ്ലാറ്റ്‌ഫോമിലും റിസർവേഷൻ കൗണ്ടർ

August 26, 2023 - 4:53 pm

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ റിസർവേഷൻ കൗണ്ടർ തുറന്നു. അവധി യാത്രാത്തിരക്കിൽ ടിക്കറ്റ് റിസർവ് ചെയ്യാനെത്തുന്നവർക്ക് ഇത് ഗുണമാകും. രാവിലെ 10 മുതൽ അഞ്ചുവരെയാണ് പ്രവർത്തനസമയം. നിലവിൽ കിഴക്കെ കവാടത്തിൽ രണ്ട് റിസർവേഷൻ കൗണ്ടറാണുള്ളത്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സമയം. ഓണ സീസണിൽ ഉൾപ്പെടെ യാത്രക്കാർക്ക് ഈ കൗണ്ടർ ഉപകാരമാകുമെന്ന് സ്റ്റേഷൻ മാനേജർ സി. സജിത്‌കുമാർ പറഞ്ഞു.

അൺ റിസർവ്ഡ് ടിക്കറ്റ് എടുക്കാൻ ഒന്നാം പ്ലാറ്റ്‌ഫോമിലും കിഴക്കെ കവാടത്തിലും മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുണ്ട്. ടിക്കറ്റ് നൽകാൻ നടത്തിപ്പുകാരും. എല്ലാ സമയവും ഇവരുടെ സേവനം ലഭ്യമാക്കും. ഇതിന് റെയിൽവേ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ നടത്തിപ്പുകാർ മെഷീൻ പൂട്ടിപ്പോകുന്നത് പരാതിക്കിടയാക്കായിരുന്നു.

യാത്രക്കാർക്ക് യു.ടി.എസ്. ഓൺ മൊബൈൽ ആപ്പും ഉപയോഗിക്കാം. സ്റ്റേഷനിലെത്തിയാണ് ടിക്കറ്റെടുക്കുന്നതെങ്കിൽ അവിടെ പതിച്ച ക്യു.ആർ. കോഡ് ആപ്പിലൂടെ സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കാം. സ്റ്റേഷനിൽ ക്യു.ആർ. കോഡ് സ്കാനിങ് സംവിധാനമുണ്ട്. ദിവസടിക്കറ്റ്, സീസൺ ടിക്കറ്റ് ഉൾപ്പെടെയും എടുക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *