റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏകീകൃത സിവില്‍ കോഡിനെതിരെ കേരള നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന ആവശ്യപ്പെട്ടുള്ള പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കും. വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം എതിര്‍പ്പറിയിച്ചിരുന്നതിനാല്‍ ഐകകണ്‌ഠേന പ്രമേയം പാസാകുമെന്നാണ് പ്രതീക്ഷ.

ഏക സിവില്‍ കോഡിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നത്. വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, മതനിന്ദ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവര്‍ക്കും ബാധകമായ പൊതുനിയമം നടപ്പാക്കുകയാണ് ഏക സിവില്‍ കോഡിന്റെ പ്രധാനലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *