നവോദയ സാംസ്കാരിക വേദിയുടെ പ്രഥമ കോടിയേരി ബാലകൃബാലകൃഷ്ണൻ പുരസ്കാരം പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല മുൻ പ്രൊ : വൈസ് ചാൻസലർ ഡോ.എ പി കുട്ടിക്കൃഷ്ണന് ആണ് പുരസ്കാരം. ഒരു ലക്ഷം രൂപയും വെങ്കല ശില്പവുമടങ്ങിയതാണ് പുരസ്ക്കാരം വിദ്യാഭ്യാസ മേഖലക്കു നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് പുരസ്കാര ജൂറി ചെയർമാൻ ഡോ.ടി എം തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവീന ആശയങ്ങളുമായി വിവിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി ഇടപെടുന്ന എം. ദിവാകരൻ, ,ഡോ.സി രാമകൃഷ്ണൻ എന്നിവർ പ്രത്യേക പരാമർശത്തിനും അർഹരായി.
നാല് പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയെ സേവിക്കുന്ന ഡോ: എ പി കുട്ടികൃഷ്ണൻ സർവശിക്ഷാ അഭിയാൻ മുൻ ഡയറക്ടറാണ്. എകെപിസിടിഎ (AKPCTA )സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, കണ്ണൂർ സർവകലാശാല അക്കാഡമിക് കൌൺസിൽ അംഗം സിൻഡിക്കറ്റ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് ആറാം തിയതി കണ്ണൂർ മസ്കോട്ട് പാരഡൈസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരം സമ്മാനിക്കും.
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ, ഇ പ്രഭാകരൻ ,ബഷീർ വാരോട് ,പവനൻ മൂലക്കീൽ രഞ്ജിത്ത് വടകര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




