റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിന്നക്കനാലിൽ വീട് തകർത്ത് ചക്കക്കൊമ്പൻ .

July 10, 2023 - 8:50 am

ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ 301 കോളനിയിലെ ജ്ഞാനജ്യോതി അമ്മാളിന്റെ വീടിന്റെ അടുക്കളഭാഗവും മുൻഭാഗവുമാണ് കാട്ടാന തകർത്തത്. ചക്കക്കൊമ്പനാണ് വീട് തകർത്തതെന്ന് നാട്ടുകാർ പറയുന്നു.വൈകുന്നേരം ഏഴുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടിലെ താമസക്കാരായ ജ്ഞാനജ്യോതി അമ്മാളും മകൾ ഷീലയും സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല..അതിനാൽ ആളപായം ഉണ്ടായിട്ടില്ല.

നേരത്തെ അരിക്കൊമ്പൻ ഈ പ്രദേശത്ത് വീടുകൾ തകർക്കുന്നത് പതിവായിരുന്നു. അരിക്കൊമ്പനെ പ്രദേശത്തുനിന്ന് നീക്കിയ ശേഷം ആദ്യമായാണ് ഒരു വീടിനുനേർക്ക് കാട്ടാന ആക്രമണം ഉണ്ടാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *