റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നത്ത മഴ : ഹിമാചൽ പ്രദേശിൽ അഞ്ച് പേർ മരിച്ചു.

July 10, 2023 - 8:41 am

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 2023 ജൂലൈ 9 ഞായറാഴ്ച അഞ്ച് പേർ മരിച്ചു. ഉരുൾപൊട്ടലും മിന്നൽപ്രളയവും സാധാരണജനജീവിതം താറുമാറാക്കി. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഉരുൾപൊട്ടലിനെ തുടർന്ന് പലയിടങ്ങളിലും റോഡുഗതാഗതം തടസ്സപ്പെട്ടു. മിന്നൽ പ്രളയത്തിൽ വാഹനങ്ങൾ ഒലിച്ചുപോകുന്നതിൻറെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് ദേശീയപാതകൾ അടച്ചിരിക്കുകയാണ്. നിരവധി പാലങ്ങൾ ഒലിച്ചുപോയി. വിവിധയിടങ്ങളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്ഡക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളോട് സുരക്ഷിതസ്ഥലങ്ങളിൽ തങ്ങാൻ നിർദേശം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടകളും വാഹനങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *