റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : രക്താർബുദം ബാധിച്ച 13 വയസുകാരൻ ആരോണിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കൊണ്ടുവരാൻ അടിയന്തര മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം തേടി കുടുംബം. തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ സ്വദേശി ജെയ്‌സന്റെ മകൻ ആരോണിനാണ് അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടത്. കീമോ തെറാപ്പിയിലൂടെ അർബുദത്തെ പൂർണമായി നീക്കം ചെയ്യാൻ സാധിക്കാത്തതിനാലാണ് ആർസിസിയിലെ ഡോക്ടർമാർ വെല്ലൂരോ അതല്ലെങ്കിൽ കേരളത്തിന് പുറത്തുകൊണ്ടുപോയോ കുട്ടിയെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ നിർദേശിച്ചത്.

ശസ്ത്രക്രിയയ്ക്കായി 50 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വികലാംഗനായ ജെയ്‌സണും അദ്ദേഹത്തിന്റെ കുടുംബവും വർക്ക്‌ഷോപ്പിലെ ചെറിയ ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. 50 ലക്ഷം രൂപ ഈ നിർധന കുടുംബത്തിന് താങ്ങാനാകുന്നതിനും അപ്പുറമാണ്. ശസ്ത്രക്രിയ ഉടൻ തന്നെ നടത്തേണ്ടതായതിനാൽ ഈ കുടുംബത്തിന് അധികദിവസം കാത്തിരിക്കാനുമാകില്ല. ഒട്ടേറെക്കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുള്ള മലയാളികൾ തങ്ങളുടെ കുട്ടിയേയും കൈവിടില്ലെന്ന വിശ്വാസത്തിലാണ് ഈ കുടുംബം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *