റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്ലസ്‍ വൺ ര​ണ്ടാം ഘട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; പ്ര​വേ​ശ​നം നാളെ മുതൽ
അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​തി​രി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളെ തു​ട​ര്‍ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ല്‍ പ​രി​ഗ​ണി​ക്കി​ല്ല.
പ്ല​സ് വ​ണ്‍ ര​ണ്ടാം ഘട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; പ്ര​വേ​ശ​നം നാളെ മുതൽ

June 25, 2023 - 1:38 pm

തി​രു​വ​ന​ന്ത​പു​രം : പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്‍റെ മെ​റി​റ്റ് ക്വാ​ട്ട​യു​ടെ മു​ഖ്യ​ഘ​ട്ട​ത്തി​ലെ ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​നം 26 ന് ​രാ​വി​ലെ 10 മു​ത​ല്‍ 21 വൈ​കി​ട്ട് 5 വ​രെ. അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ള്‍ അ​ഡ്മി​ഷ​ന്‍ വെ​ബ്സൈ​റ്റാ​യ www.hscap.kerala.gov.in se Candidate Login-SWS se Second Allot Resultsഎ​ന്ന ലി​ങ്കി​ലൂ​ടെ ല​ഭി​ക്കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ കാ​ന്‍ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ Second Allot Results എ​ന്ന ലി​ങ്കി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​റി​ല്‍ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച സ്കൂ​ളി​ല്‍ ര​ക്ഷ​ക​ര്‍ത്താ​വി​നോ​ടൊ​പ്പം പ്ര​വേ​ശ​ന​ത്തി​നാ​യി ആ​വ​ശ്യ​മു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ല്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​ര്‍ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച സ്കൂ​ളി​ല്‍ നി​ന്നും പ്രി​ന്‍റ് എ​ടു​ത്ത് പ്ര​വേ​ശ​ന സ​മ​യ​ത്ത് ന​ല്‍കും. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ല്‍ താ​ല്‍ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഈ ​അ​ലോ​ട്ട്മെ​ന്‍റി​ല്‍ ഉ​യ​ര്‍ന്ന ഓ​പ്ഷ​നി​ല്‍ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​ര്‍ ആ​വ​ശ്യ​മി​ല്ല.

മെ​റി​റ്റ് ക്വാ​ട്ട​യി​ല്‍ ഒ​ന്നാം ഓ​പ്ഷ​നി​ല്‍ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ര്‍ ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ ഫീ​സ് മാ​ത്ര​മെ അ​ട​യ്ക്കേ​ണ്ട​തു​ള്ളു. താ​ഴ്ന്ന ഓ​പ്ഷ​നി​ല്‍ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ര്‍ക്കു താ​ല്‍ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്ഥി​ര​പ്ര​വേ​ശ​ന​മോ നേ​ടാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​തി​രി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളെ തു​ട​ര്‍ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ല്‍ പ​രി​ഗ​ണി​ക്കി​ല്ല. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ത​ങ്ങ​ള്‍ അ​പേ​ക്ഷി​ച്ച ഓ​രോ സ്കൂ​ളി​ലേ​യും കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള അ​വ​സാ​ന റാ​ങ്ക് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ര്‍ഥി​ക​ളെ​ല്ലാം ര​ക്ഷ​ക​ര്‍ത്താ​ക്ക​ളോ​ടൊ​പ്പം ജൂ​ണ്‍ 27 ന് ​വൈ​കി​ട്ട് 5 മ​ണി​ക്ക് മു​ന്‍പാ​യി ത​ന്നെ സ്കൂ​ളു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു ഹാ​ജ​രാ​ക​ണം.

ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​നോ​ടൊ​പ്പം ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം ന​ട​ക്കു​ന്ന​തി​നാ​ല്‍ വി​വി​ധ ക്വാ​ട്ട​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍ഹ​ത നേ​ടു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ക്വാ​ട്ട​യി​ലെ പ്ര​വേ​ശ​നം തെ​ര​ഞ്ഞെ​ടു​ക്ക​ണം. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ഒ​രേ കാ​ല​യ​ള​വി​ല്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ക്വാ​ട്ട​യി​ല്‍ പ്ര​വേ​ശ​നം നേ​ടി​യാ​ല്‍ മ​റ്റൊ​രു ക്വാ​ട്ട​യി​ലേ​ക്കു പ്ര​വേ​ശ​നം മാ​റ്റാ​ന്‍ സാ​ധി​ക്കി​ല്ല.

ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ക്കു മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി സ​മ​ര്‍പ്പി​ക്കാം. മു​ഖ്യ​ഘ​ട്ട​ത്തി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി​യ​തു മൂ​ല​വും ഫൈ​ന​ല്‍ ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ ന​ല്‍കാ​ത്ത​തി​നാ​ലും അ​ലോ​ട്ട്മെ​ന്‍റി​നു പ​രി​ഗ​ണി​ക്കാ​ത്ത അ​പേ​ക്ഷ​ക​ര്‍ക്കും സ​പ്ലി​മെ​ന്‍റ​റി ഘ​ട്ട​ത്തി​ല്‍ പു​തി​യ അ​പേ​ക്ഷ​ക​ള്‍ ന​ല്‍കാം. മു​ഖ്യ​ഘ​ട്ട​ത്തി​ല്‍ അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​ര്‍ക്ക് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ പു​തു​ക്കി ന​ല്‍കാം. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യു​ള്ള വേ​ക്ക​ന്‍സി​യും നോ​ട്ടി​ഫി​ക്കേ​ഷ​നും മു​ഖ്യ​ഘ​ട്ട പ്ര​വേ​ശ​ന സ​മ​യ പ​രി​ധി​ക്കു​ശേ​ഷം വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *