കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ച രണ്ടു കസ്റ്റംസ് ഇൻസ്പെക്‌റ്റർമാർ കസ്റ്റഡിയിൽ. ഡിആർഐയുടെ കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണു പിടിയിലായത്.
വിദേശത്തുനിന്നു വരുന്ന സ്വർണം പുറത്തെത്തിച്ചു കൊടുക്കുവാനുള്ള സഹായമാണ് ഇവർ ചെയ്തുപോന്നത്. അങ്ങനെ പലപ്പോഴായി ഇരുവരുടെയും ഒത്താശയോടെ കടത്തിയത് 80 കിലോഗ്രാം സ്വർണം കടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
ഈ മാസം അബുദാബിയിൽ നിന്നെത്തിച്ച 4.8 കിലോ സ്വർണം ഡിആർഐ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ അബുദാബിയിൽ നിന്നെത്തിയ കള്ളക്കടത്തുസംഘത്തിലെ ആളുകൾ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിനു മുന്നിൽ ബഹളം വച്ചു. ഇതിനു പിന്നാലെ അറസ്റ്റിലായ ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണവും പുറത്തുവിട്ടു. പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പങ്ക് ഡിആർഐയ്ക്ക് മനസിലായത്.




