വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായും മാലിന്യമുക്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന ആശയം നടപ്പിലാക്കുന്നതിനും ഇടുക്കി ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുപോകുമ്പോള്‍ സ്റ്റിക്കര്‍ പതിച്ച് നിശ്ചിത തുക ഈടാക്കുകയും തിരിച്ച് പോകുമ്പോള്‍ ഇതേ കുപ്പികള്‍ മടക്കി കൊണ്ടുവരുകയാണെങ്കില്‍ തുക തിരികെ കൈപ്പറ്റുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാരം എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഇടുക്കി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →