റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാഹിയിൽ നിന്ന് കടത്തിയ 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

May 26, 2023 - 3:09 pm

കോഴിക്കോട് : കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന മാഹി വിദേശ മദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് എക്‌സെസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 60 ബോട്ടിൽ വിദേശ മദ്യം കണ്ടെടുത്തു.

എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവുമായി ബിനീത് പിടിയിലാകുന്നത്. വടകര ദേശീയ പാതയിൽ പെരുവാട്ടും താഴെ ഭാഗത്ത് നിന്നാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ഇയാളെ പിടികൂടിയത്. 500 എം എൽ ന്റെ 60 ബോട്ടിൽ മദ്യം ബിനീതിൽ നിന്ന് കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി മദ്യം, മയക്ക് മരുന്ന് പരിശോധനകൾ കർശനമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. രാത്രിയും പകലും ഉൾപ്പെടെ വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *