പെരുനാട് വടശേരിക്കര മേഖലയിൽ തുടർച്ചയായി കടുവയുടെ ആക്രമണം: കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ

പത്തനംതിട്ട : കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ. പെരുനാട് വടശേരിക്കര മേഖലയിൽ തുടർച്ചയായി കടുവയുടെ ആക്രമണം ഉണ്ടാകുന്നു, നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല. വെടിവച്ചു കൊല്ലാൻ വേണ്ട ഉത്തരവിനായി നടപടി തുടങ്ങണമെന്നും അദ്ദേഹം പ്രതികരിച്ചു.

പത്തനംതിട്ട പെ​രു​നാ​ട്​ മേ​ഖ​ല​യി​ൽ ക​ടു​വ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​കയാണ്. 2023 മെയ് 25 വ്യാ​ഴാ​ഴ്ച ര​ണ്ടു​പേ​ർ ക​ടു​വ​യു​ടെ മു​ന്നി​ൽ​നി​ന്ന് ​ക​ഷ്ടി​ച്ചാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച​ത​ന്നെ കു​മ്പ​ള​ത്താ​മ​ണ്ണ് മ​ണ​പ്പാ​ട്ട് രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ ആ​ട്ടി​ൻ​കൂ​ട് പൊ​ളി​ച്ച് ആ​ടി​നെ ക​ടു​വ കൊ​ന്നു​തി​ന്നു.
കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ പ​ശു, ആ​ട്​ തു​ട​ങ്ങി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ക​ടു​വ ദി​നം​പ്ര​തി കൊ​ല്ലു​ക​യാ​ണ്. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. മൂ​ന്നു പ​ശു​ക്ക​ളെ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ന്നി​രു​ന്നു. അ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ കൂ​ട് സ്ഥാ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ആ​ട്ടി​ൻ​കു​ട്ടി​യെ ക​ടു​വ പി​ടി​ച്ച സ്ഥ​ല​ത്തി​നു സ​മീ​പം വ​ട​ശ്ശേ​രി​ക്ക​ര ബൗ​ണ്ട​റി​യി​ലും ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കൂ​ട്​ വെ​ച്ചു. കൂ​ട്ടി​ൽ ഇ​ര​യാ​യി ആ​ടി​നെ​യും കെ​ട്ടി​യി​ട്ടു​ണ്ട്. പെ​രു​നാ​ട്ടി​ൽ ക​ണ്ട ക​ടു​വ ത​ന്നെ​യാ​ണു ബൗ​ണ്ട​റി​യി​ലും സ​മീ​പ​ത്തും എ​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു വ​നം വ​കു​പ്പ്. കു​മ്പ​ളാ​ത്ത​മ​ൺ ഭാ​ഗ​ത്ത്​ മ​ണ​പ്പാ​ട്ട്​ വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ ആ​ട്ടി​ൻ​കൂ​ട്​ പൊ​ളി​ച്ച്​ ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ കൊ​ന്ന ശേ​ഷം ദൂ​രെ​ക്ക്​ വ​ലി​ച്ചു​കൊ​ണ്ടി​ട്ട നി​ല​യി​ലാ​ണ്. ഇ​വി​ടെ ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Share
അഭിപ്രായം എഴുതാം