റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെറായി ബീച്ചിന് സമീപം വയോധികൻ മുങ്ങി മരിച്ചനിലയിൽ

January 27, 2026 - 7:10 am

കൊച്ചി: ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയിൽ. ചെറായി പട്ടേരികുളങ്ങര കാലക്കശ്ശേരി ദേവദത്തൻ (62) ആണ് ബീച്ചിന് കിഴക്ക് വശം പൊയിലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 27 തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഒരാൾ പൊയിലിൽ വീണ് കിടക്കുന്നതായി കണ്ട ചിലർ മുനമ്പം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇയാളെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ഇയാൾ രാത്രി എട്ടിന് ബാറിലിരുന്ന് മദ്യപിക്കുന്നതായി കണ്ടവരുണ്ടെന്ന് പോലീസ്

ഇയാളുടേതെന്ന് സംശയിക്കുന്ന ഒരു സൈക്കിൾ മൃതദേഹം കണ്ട പൊയിലിനരികിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ രാത്രി എട്ടിന് ബാറിലിരുന്ന് മദ്യപിക്കുന്നതായി കണ്ടവരുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുക യാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *