റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മതപഠനശാലയില്‍ പതിനേഴു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

ബാലരാമപുരത്ത് മതപഠനശാലയിലാണ് ബീമാപള്ളി സ്വദേശിനി അസ്മിയ മോളെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിത്. അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണു പഠിച്ചിരുന്നത്. കഴിഞ്ഞ പെരുന്നാളിനു ശേഷം പെണ്‍കുട്ടി സ്ഥാപനത്തിനെതിരേ പരാതി അറിയിച്ചന്നതെന്നു ബന്ധുക്കള്‍ പറഞ്ഞു.സ്ഥാപന അധികൃതരില്‍നിന്നു കുട്ടി പീഡനം നേരിട്ടതായാണ് ആരോപണം. കഴിഞ്ഞ ദിവസം രണ്ടു മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടന്‍ ബലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു.

ഒന്നര മണിക്കൂറിനുള്ളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാന്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ മരിച്ചു കിടക്കുന്നതായാണ് അറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കാണിച്ചാണു ബന്ധുക്കള്‍ പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *