റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ന്യുനപക്ഷ ജനവിഭാഗങ്ങളെ കൂടെ നിർത്താൻ നടത്തുന്ന ബിജെപിയുടെ നാടകം കേരള ജനത അവജ്ഞതയോടെ തള്ളിക്കളയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാർത്താക്കുറിപ്പ്. ന്യൂനപക്ഷ ജനവിഭാഗംങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് സംഘപരിവാർ.

സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകൾ ആപത്ക്കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യൻ ന്യൂനപക്ഷ ജനവിഭാഗങ്ങൾ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങിയിട്ട് ദിവസങ്ങളായിട്ടെയുള്ളൂ. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സംഘപരിവാർ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്.
അരമനകൾ തോറുമുള്ള ബി.ജെ.പി നേതാക്കളുടെ യാത്രകൾ ഇതിന് അടിവരയിടുന്നതാണ്. ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും സിപിഐഎം വാർത്താക്കുറിപ്പിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *