റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രിട്ടന്റെ കോവിഡ് വാക്സിൻ വിജയം; വാക്സിനായി ലോക രാജ്യങ്ങൾ തിരക്കിട്ട നീക്കങ്ങളിൽ

ലണ്ടൻ : ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ് വാക്സിൻ വികസിപ്പിച്ചത്. ദ ലാൻ സെറ്റ് മെഡിക്കൽ ജേർണലിലാണ് പ്രാരംഭ പരീക്ഷണ ഫലം പുറത്ത് വിട്ടത്. സെപ്തംബറോടെ വിപണിയിലെത്തും. ഇതോടെ നിർമ്മാണ അനുമതിക്കായും വാക്സിൻ ലഭിക്കുന്നതിനായും ലോക രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിലാണ്.

ബയോടെക്കും ജർമ്മനിയിലെ ഫൈസറും വികസിപ്പിച്ചെടുക്കുന്ന വാക്സിൻ 30 ദശലക്ഷം ഡോസ് നിർമ്മിക്കും. ഫ്രാൻസിലെ വാൽ നേവ നിർമ്മിച്ച വാക്സിൻ 60 ദശലക്ഷം ഡോസുകൾ നിർമ്മിക്കുവാനാണ് നീക്കം. ഓസ്ട്രാ ഫെനെക്കയുമായി സഹകരിച്ച് ഓക്സ് ഫർഡ് യൂണിവേഴ്സിറ്റിയുടെ പരീക്ഷണ വിജയമാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

ലോകമെമ്പടും വികസിച്ചു വരന്ന മൂന്ന് വ്യത്യസ്ഥ വാക്സിനുകൾ ബ്രിട്ടന് ഇപ്പോൾ ലഭ്യമാകുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ്മ പറഞ്ഞു. വാക്സിൻ സുരക്ഷിതത്വവും, രോഗ പ്രതിരോധ ശേഷി കൂട്ടുന്നതുമാണെന്നും അധികൃതർ അറിയിച്ചു.

ആദ്യ ഘട്ടത്തിൽ 1,077 പേരിലാണ് പരീക്ഷണം നടത്തിയത്. ഇവരിൽ ആന്റിബോഡിയുടെയും , ശ്വേത രക്താണുക്കളുടെ തോത് കൂടിയതായും ഗവേഷകർ പറയുന്നു. വരും ദിവസങ്ങളിൽ പരീക്ഷണം കൂടുതൽ ആളുകളിൽ നടത്തുവാനാണ് നീക്കം. അസ്ട്രാ സെനക ഫാർമസ്യൂട്ടിക്കലുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.

നൂറ്റാണ്ടിലെ തന്നെ സുപ്രധാനമായ കണ്ടുപിടുത്തവുമായി വാക്സിൻ മാറിയേക്കും. എന്നാൽ വാക്സിന്റെ ഉൽപാദനം, വിതരണം, പേറ്റന്റ് നൽകൽ എന്നിവ സംബന്ധിച്ചം, വാക്സിൻ മൂലമുണ്ടാകുന്ന പാർശ്വ ഫലങ്ങൾ സംബന്ധിച്ചും അവ്യക്തതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *