റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു

July 18, 2020 - 10:41 am

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു. എറണാകുളത്തുനിന്നുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തിയത്. കയ്പ്പമംഗലം മൂന്നുപീടിക പുത്തന്‍പള്ളി പരിസരത്തുള്ള അടഞ്ഞുകിടന്ന വീട്ടിലായിരുന്നു പരിശോധന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് വൈകീട്ട് അഞ്ചരയ്ക്കാണ്. കയ്പ്പമംഗലം വില്ലേജ് ഓഫീസര്‍ മറിയം സ്ഥലത്ത് എത്തിയിരുന്നു.

വീട്ടിലെ അലമാരകളുടെ താക്കോല്‍ ഇല്ലാതിരുന്നതുകൊണ്ട് വര്‍ക്ക്‌ഷോപ്പില്‍നിന്ന് ആളെത്തിയാണ് അലമാരകള്‍ തുറന്നത്. വീട് അടച്ചിട്ട് നടത്തിയ റെയ്ഡില്‍ സുപ്രധാന വിവരങ്ങള്‍ എന്തെങ്കിലും ലഭിച്ചോയെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയില്ല. നാലരയോടെ പുറത്തുനിന്ന് കൊണ്ടുവന്ന ഹാര്‍ഡ് ബോര്‍ഡ് പെട്ടികളിലാണ് രേഖകള്‍ പുറത്തേക്ക് കൊണ്ടുപോയത്.

പരിശോധനയ്ക്കു ശേഷം പുറപ്പെടാന്‍നേരം മാധ്യമപ്രവര്‍ത്തകര്‍ വിശദാംശങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിച്ചില്ല. കയ്പ്പമംഗലം പൊലീസിനെ അറിയിക്കാതെയാണ് സംഘം പരിശോധനയ്‌ക്കെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *