തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ ഓഫീസിലെ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റവും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആര്‍ ശശികലയെ വ്യവസായ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിലവിലുള്ള ഒഴിവിലേക്ക് മാറ്റി നിയമിച്ചു. പേഴ്‌സനല്‍ അസിസ്റ്റന്റായ വി രാജേന്ദ്രനെ പരിസ്ഥിതി വകുപ്പിലെ ജോയിന്റെ സെക്രട്ടറിയുടെ ഓഫീസിലേക്ക് മാറ്റി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. വരുംദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാവുമെന്ന് സൂചനയുണ്ട്.



