റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭയിലെ കയ്യാങ്കളി; ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്

March 16, 2023 - 12:49 pm

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയില്‍ രണ്ട് ഭരണപക്ഷ എംഎല്‍എമാക്കെതിരെ പൊലീസ് കേസെടുത്തു. സച്ചിൻ ദേവ്, എച്ച്. സലാം എന്നിവർക്കെതിരെയാണ് കേസ്. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ കേസ് എടുത്ത്. അതേസമയം അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എംഎല്‍എമാരായ എച്ച് സലാം, സച്ചിന്‍ ദേവ്, അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍, കണ്ടാല്‍ തിരിച്ചറിയുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് എന്നിവര്‍ക്കെതിരെയാണ് കേസ്. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ കേസ് എടുത്ത്.

വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കലാപശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *