കണ്ണൂർ: പഴശ്ശി പദ്ധതി രണ്ടാംഘട്ട ടെസ്റ്റ് റണ്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

പഴശ്ശി ജലസേചന പദ്ധതി വഴിയുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട ടെസ്റ്റ് റണ്‍ മെയിന്‍ കനാല്‍ 15/200 കി മീ വരെയും മാഹി ബ്രാഞ്ച് കനാല്‍ 8/000 കി മീ വരെയും മാര്‍ച്ച് 20ന് രാവിലെ എട്ട് മണിക്ക് നടത്തും. ആയതിനാല്‍ ഇരിട്ടി, മട്ടന്നൂര്‍ മുനിസിപ്പാലിറ്റികളിലെയും, കീഴല്ലൂര്‍, മാങ്ങാട്ടിടം, വേങ്ങാട് ഗ്രാമപഞ്ചായത്തുകളിലെയും കനാല്‍ പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷന്‍  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം