കാസര്‍ഗോഡ്: ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരെ ഭിന്നശേഷി സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.ഒ.(എം.എസ്) 165/2017/ആരോഗ്യം നമ്പര്‍ ഉത്തരവ് റദ്ദാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ആരോഗ്യകുടുബക്ഷേമ വകുപ്പുസെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കമ്മിഷന് അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട സ്പഷ്ടീകരണത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്. 2016 ഓഗസ്റ്റ് 20നുള്ള മനുഷ്യാവകാശ കമ്മിഷന് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2017 നവംബര്‍ 18ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
എന്നാല്‍ പ്രസ്തുതവൈകല്യം കേന്ദ്രസര്‍ക്കാര്‍ ആര്.പി. ഡബ്ല്യു.ഡി. ആക്ടില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്കു മാത്രമേ അത്തരം വൈകല്യമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


