റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചിയില്‍ ഇടപാടുകാരന്‍ ജീവനക്കാരിയുടെ കഴുത്തറുത്തു; യുവതി ഗുരുതരാവസ്ഥയില്‍

January 24, 2023 - 8:32 pm

കൊച്ചി: നഗര മധ്യത്തില്‍ പട്ടാപ്പകല്‍ വീണ്ടും യുവതിയുടെ കഴുത്തറുത്തു. രവിപുരത്തെ റെയ്സ് ട്രാവല്‍ ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഇടപാടുകാരന്‍ അക്രമിച്ചത്. വാക്കുതര്‍ക്കത്തിന് ശേഷം അക്രമി കൈയില്‍ കരുത്തിയ കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ തൊടുപുഴ സ്വദേശിനി സൂര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളുരുത്തി സ്വദേശി ജോളി ജെയിംസാണ് യുവതിയുടെ കഴുത്തറുത്തത്.അക്രമം നേരിട്ടയുടനെ രക്തമൊഴുകുന്ന നിലയില്‍ യുവതി സമീപത്തെ സാഫ്റോണ്‍ എന്ന ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയുടെ ദേഹത്തും വസ്ത്രത്തിലും നിറയെ രക്തമായിരുന്നു. ആ സമയം ഇവിടെയെത്തിയ സി ഐയുടെ വാഹനത്തില്‍ യുവതിയെ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥ കണക്കിലെത്ത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *