റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡെറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടിവി ക്യാമറയില്‍. അതി വേഗത്തില്‍ പാഞ്ഞെത്തിയ മെഴ്സിഡെസ് ബെന്‍സ് കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് കരണം മറിഞ്ഞ് അഗ്‌നിക്കിരയാകുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങളാണ് സി.സി.ടിവിയില്‍ പതിഞ്ഞിരിക്കുന്നത്. കാറിന്റെ ചില്ല് തകര്‍ത്താണ് പന്ത് പുറത്ത് കടന്നത്.റൂര്‍ക്കിയിലെ വീട്ടിലേക്ക് അവിചാരിതമായെത്തി എല്ലാവരെയും ആശ്ചര്യപ്പെടുത്താനും പുതുവത്സരം കുടുംബത്തോടൊപ്പം കൊണ്ടാടാനുമായിട്ടാണ് ഋഷഭ് ഡല്‍ഹിയില്‍ നിന്ന് കാറില്‍ ഒറ്റയ്ക്ക് യാത്രചെയ്തത്.ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് കാറിന്റെ നിയന്ത്രണം നഷ്ടമാകാന്‍ കാരണമെന്ന് ഋഷഭ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടു പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *