കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, വ്യവസായ വകുപ്പും നടപ്പിലാക്കുന്ന അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്‌റ്റൈനെബിൾ എന്റപ്പണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകർ ആവാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷ്യ സംസ്കരണത്തിൽ പ്രായോഗിക പരിശീലനം നൽകുന്നു.
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ-ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്നോളജിയിൽ 2023 ജനുവരി 18 മുതൽ 25 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കോഴ്സ് ഫീസ്, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ 1770 രൂപയാണ് പരിശീലനത്തിന്റെ ഫീസ്.
താല്പര്യമുള്ളവർ www.kied.info എന്ന കീഡിന്റെ വെബ്സൈറ്റിൽ ജനുവരി 10 ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പരിശീലനം പരിപാടിയിൽ പങ്കെടുക്കാം. ഫോൺ: 2532890, 2550322,7012376994

