റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുഷ്പ കമൽ ധഹൽ പുതിയ നേപ്പാൾ പ്രധാനമന്ത്രിയായി ഡിസംബർ 26 ന് സത്യപ്രതിജ്ഞ ചെയ്യും

December 26, 2022 - 6:46 am

കാഠ്‌മണ്ഡു : കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ പുതിയ നേപ്പാൾ പ്രധാനമന്ത്രിയാകും. പ്രചണ്ഡ എന്ന പേരിൽ അറിയപ്പെടുന്ന ധഹലിനെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദു ദേവി ഭണ്ഡാരിയാണ് നിയമിച്ചത്. മാവോയിസ്റ്റ് സെന്റർ ചെയർമാനായ പ്രചണ്ഡ ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ രാഷ്ട്രപതി നേരത്തെ പാർട്ടികളെ ക്ഷണിച്ചിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയുടെയും മറ്റ് ചെറുപാർട്ടികളുടെയും പിന്തുണ പ്രചണ്ഡയ്ക്ക് ലഭിച്ചിരുന്നു. 2022 ഡിസംബർ 26 തിങ്കളാഴ്ച വൈകിട്ട് നാലിന് പ്രചണ്ഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *