തലശ്ശേരി: ന്യ മാഹിയില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറായ ബി.എം.എസ്. പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 2 സി പി എം പ്രവര്‍ത്തകരെ ന്യൂമാഹി പോലീസ് അറസ്റ്റു ചെയ്തു. പാനൂര്‍ മുത്താറിപ്പീടികയിലെ കല്ലുവച്ച പറമ്പത്ത് ചിക്കു എന്ന സുബിന്‍ (32), ചമ്പാട് അരയാക്കൂലിലെ കുനിയില്‍ ചില്ലു എന്ന സുഹാസ് (34) എന്നിവരാണ് അറസ്റ്റിലായത്.ഇരുവരെയും തലശ്ശേരി കോടതി റിമാന്റ് ചെയ്തു.
വടക്കുമ്പാട് കൂളി ബസാറിലെ ടൂറിസ്റ്റ് ഡ്രൈവര്‍ അമ്പാടിയെന്ന് വിളിക്കുന്ന അശ്വന്തിനെ (28)യാണ് നവമ്പര്‍ 20 ന് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പിടിയിലായവരും അറസ്റ്റിലാവാന്‍ ബാക്കിയുള്ളവരും സി പി എം പ്രവര്‍ത്തകരാണെങ്കിലും രാഷ്ര്ടീയ കാരണത്താലല്ല കൊലപാതക ശ്രമമെന്ന് പോലീസ് പറഞ്ഞു. പി ആര്‍ എം ട്രാവല്‍സിന്റെ ഡ്രൈവറായ അശ്വന്ത് ഇടയില്‍ പീടികയില്‍ ബസ് നിര്‍ത്തിയിട്ട ശേഷമാണ് ആക്രമിക്കപ്പെട്ടത്. അപവാദം പ്രചരിപ്പിച്ചുവെന്ന കാരണത്താലാണ് വിളിച്ചു വരുത്തി വെട്ടിപരിക്കേല്‍പ്പിച്ചതത്രെ. ഇരുകാലുകള്‍ക്കും ,കൈക്കും, നെഞ്ചത്തും മറ്റും ഗുരുതരമായ പരിക്കേറ്റ അശ്വന്ത് . കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കേസില്‍ 2 പ്രതികളെ കൂടി പിടികൂടാനുണ്ട്.

