റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലിലെ പെരുമണ്ണ ക്ലാരിയില്‍ കുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുറ്റിപ്പാല ചെട്ടിയാംകിണര്‍ സ്വദേശി റാഷിദ് അലിയെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കല്‍പ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡന കുറ്റവും റാഷിദ് അലിക്കെതിരെ ചുമത്തും.കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് റാഷിദലിയുടെ ഭാര്യ സഫ്വ ഒന്നും നാലും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. താനും മക്കളും മരിക്കുകയാണെന്ന് പുലര്‍ച്ചെ നാലോടെ ഭര്‍ത്താവിന് വാട്‌സാപ്പ് സന്ദേശമയച്ച ശേഷമാണ് സഫ്വ കടുംകൈ ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *