റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താനൂര്‍: വീടിന്റെ ഗേറ്റ് ദേഹത്തു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരന്‍ മരിച്ചു. തലക്കടത്തൂരിലാണ് നാടിനെ കണ്ണീരണിയിച്ച് കുരുന്നിന്റെ മരണം. ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്‌റഫിന്റെയും സീനത്തിന്റെയും മകന്‍ മുഹമ്മദ് സയാന്‍ ആണ് മരിച്ചത്.ഒക്ടോബർ 30നാണ് സംഭവം. കൂട്ടുകാരോടൊപ്പം ഗേറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗേറ്റ് മറിഞ്ഞുവീണതോടെ സയാന്‍ അടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. അരീക്കാട് എ.എം.യു.പി. സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ഥിയാണ്. വിദേശത്തായിരുന്ന പിതാവ് അഷ്‌റഫ് അപകടത്തെത്തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *